രണ്ടാം തലമുറ വികസനത്തില്‍ കേരളം രാജ്യത്തിന് മാതൃകയാകണം: ഉമ്മന്‍‌ചാണ്ടി

തിങ്കള്‍, 23 ജനുവരി 2012 (13:11 IST)
PRO
PRO
രണ്ടാം തലമുറ വികസനത്തില്‍ കേരളം രാജ്യത്തിന് മാതൃകയാകണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി. ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മോണ്ടേക്‌ സിംഗ്‌ ആലുവാലിയയുമായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാനത്തെ പൊതുവിതരണ മേഖല ശക്‌തിപ്പെടുത്തുമെന്നും അടിസ്ഥാനസൗകര്യവികസനത്തിന്‌ സിയാല്‍ മാതൃകയില്‍ പദ്ധതികള്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ വിഭാഗങ്ങളെയും മേഖലകളെയും ഉള്‍ക്കൊണ്ടു കൊണ്ടുള്ള വികസനപാത സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പൊതുസ്വകാര്യ പങ്കാളിത്തത്തിന്റെ ഏറ്റവും നല്ല മാതൃകയാണു കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയെന്ന് മൊണ്ടേക്‌ സിംഗ് ആലുവാലിയ അഭിപ്രായപ്പെട്ടു. അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്ക്‌ ഈ മാതൃക പിന്തുടരാനാകുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

വെബ്ദുനിയ വായിക്കുക