യെച്ചൂരിക്ക് പി ടി തോമസിന്റെ തുറന്ന കത്ത്

ചൊവ്വ, 22 മെയ് 2012 (11:20 IST)
PRO
PRO
ടി പി ചന്ദ്രശേഖരന്‍ വധം സംബന്ധിച്ച് സി പി എം പോളിറ്റ്‌ ബ്യൂറോ അംഗം സീതാറാം യെച്ചൂരിക്ക്‌ പി ടി തോമസ്‌ എംപിയുടെ തുറന്ന കത്ത്‌. പശ്ചിമ ബംഗാളിലെ കൊലപാതക രാഷ്ട്രീയത്തെ അപലപിച്ച യെച്ചൂരിയുടെ നിലപാടിനെ അഭിനന്ദിക്കുന്നുവെന്ന്‌ പി ടി തോമസ് വ്യക്തമാക്കി.

കേരളത്തിലെ ടി പി ചന്ദ്രശേഖരന്‍ വധത്തിലും ഇതേ നിലപാട്‌ സ്വീകരിക്കണമെന്ന്‌ പി ടി യെച്ചൂരിയോട്‌ ആവശ്യപ്പെട്ടു. ടി പി ചന്ദ്രശേഖരനും ഫസലിനും ജീവിക്കാനുള്ള അവകാശമില്ലെ എന്നും പി ടി തോമസ്‌ കത്തിലൂടെ ചോദിക്കുന്നു.

മാര്‍ച്ച് പത്തൊന്‍പതിന് പാര്‍ലമെന്റിലാണ് കൊലപാതക രാഷ്ട്രീയത്തിന് എതിരെ സീതാറാം യെച്ചൂരി അപലപിച്ചത്.

വെബ്ദുനിയ വായിക്കുക