യു ഡി എഫ് യോഗത്തിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്

Webdunia
ശനി, 30 ഏപ്രില്‍ 2011 (18:16 IST)
യു ഡി എഫ് യോഗം നടക്കുന്നിടത്തേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മാര്‍ച്ച്. സോഷ്യലിസ്റ്റ് ജനതാ പാര്‍ട്ടി നേതാവ് കെ കൃഷ്ണന്‍ കുട്ടിയെ യു ഡി എഫ് യോഗത്തില്‍ പങ്കെടുപ്പിക്കരുത് എന്നാവശ്യപ്പെട്ടാണ് പ്രവര്‍ത്തകരുടെ മാര്‍ച്ച്. പാലക്കാട് നിന്ന് എത്തിയ പ്രവര്‍ത്തകരാണ് മാര്‍ച്ച് നടത്തുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ കൃഷ്ണന്‍ കുട്ടി യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പ്രവര്‍ത്തിച്ചു എന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കൃഷ്ണന്‍ കുട്ടിയെ യോഗത്തില്‍ പങ്കെടുപ്പിക്കരുത് എന്ന് ഇവര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ കൃഷ്ണന്‍ കുട്ടി യോഗസ്ഥലത്തില്ല. അതേസമയം സോഷ്യലിസ്റ്റ് ജനതാ പാര്‍ട്ടി നേതാവ് എം പി വീരേന്ദ്രകുകാര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

അതേസമയം യു ഡി എഫ് ബന്ധം അവസാനിപ്പിച്ചതായി കെ കൃഷ്ണന്‍ കുട്ടി പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് വാര്‍ത്താ പ്രാധാന്യം നേടാനാണെന്നും അദ്ദേഹം പറഞ്ഞു.