യുഡിഎഫ് സര്‍ക്കാരിനെ തകര്‍ക്കാമെന്നുള്ളത് ദിവാസ്വപ്നം മാത്രമാണെന്ന് ചെന്നിത്തല

ചൊവ്വ, 12 നവം‌ബര്‍ 2013 (10:48 IST)
PRO
യുഡിഎഫ് സര്‍ക്കാരിനെ തകര്‍ക്കാമെന്നുള്ളത് ഇടതുപക്ഷത്തിന്റെ ദിവാസ്വപ്നം മാത്രമാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല.

സര്‍ക്കാരിനെ തള്ളിയിടാന്‍ ആരു വിചാരിച്ചാലും നടക്കില്ലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

യുഡിഎഫ് ഒറ്റക്കെട്ടായി തന്നെ മുന്നോട്ട് പോകുമെന്നും ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് സര്‍ക്കാര്‍ മികച്ച രീതിയില്‍ പ്രവര്‍ത്തനം നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

വെബ്ദുനിയ വായിക്കുക