യുഡിഎഫില്‍ അവഗണന, എം വി ആറിന് പ്രതിഷേധം

തിങ്കള്‍, 30 ഏപ്രില്‍ 2012 (18:30 IST)
PRO
PRO
യു ഡി എഫില്‍ ചെറുകക്ഷികള്‍ കടുത്ത അവഗണന നേരിടുന്നുണ്ടെന്ന് സി എം പി നേതാവ്‌ എം വി രാഘവന്‍. യു ഡി എഫ് അവഗണനയില്‍ പ്രതിഷേധിച്ച്‌ ബോര്‍ഡ്‌ -കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ തിരിച്ചു നല്‍കാന്‍ പാര്‍ട്ടി ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഇതുസംബന്ധിച്ച് ചൊവ്വാഴ്ച കത്ത് നല്‍കും. എന്നാല്‍ മുന്നണി വിടുന്ന കാര്യത്തെക്കുറിച്ച്‌ പാര്‍ട്ടി ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

യു ഡി എഫ്‌ നേതാക്കള്‍ യോജിച്ച്‌ മുന്നോട്ടുപോകാത്ത സാഹചര്യമാണ്‌ നിലവിലുള്ളത്‌. ഇത്‌ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ വിജയത്തെ ബാധിക്കുമെന്നും എം വി രാഘവന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക