മോഷണക്കേസ് പ്രതി ക്ഷേത്ര പരിസരത്ത് മരിച്ച നിലയില്‍

ചൊവ്വ, 29 മെയ് 2012 (09:07 IST)
PRO
PRO
മോഷണക്കേസിലെ പ്രതി ക്ഷേത്ര പരിസരത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മടിക്കൈ അടുക്കത്ത്‌പറമ്പ്‌ കാഞ്ഞിരംവളപ്പില്‍ വേണുവാണ്‌ മരിച്ചത്‌. ഇയാള്‍ക്ക് മര്‍ദ്ദനമേറ്റതിതിന്റെ പാടുകള്‍ ഉണ്ട്. കാസര്‍കോട്‌ ജില്ലയിലെ മടിക്കൈയില്‍ ആണ് സംഭവം.

തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ്‌ സംഭവം. മടിക്കൈ ഗുളികന്‍ ദേവസ്ഥാനം ഭണ്ഡാരത്തിനടുത്താണ്‌ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌.

ഒട്ടേറെ മോഷണക്കേസുകളില്‍ പ്രതിയായ ഇയാള്‍ ഒരു മാസം മുന്‍പാണ്‌ ജയില്‍മോചിതനായത്‌.

വെബ്ദുനിയ വായിക്കുക