മൊബൈല്‍ ഫോണ്‍ പ്രണയം: യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

ഞായര്‍, 15 ഡിസം‌ബര്‍ 2013 (14:36 IST)
PRO
PRO
മൊബൈല്‍ ഫോണ്‍ വഴി പരിചയപ്പെട്ട യുവതിയെ വിവിധസ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം പത്തനാപുരത്തെ അനീഷിനെയാണ് അമ്പലത്തറ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാന്റില്‍ വിട്ടു.

ഒരു വര്‍ഷം മുമ്പാണ് മൊബൈല്‍ ഫോണ്‍ വഴി അനീഷ് യുവതിയുമായി പരിചയപ്പെടുന്നത്.തുടര്‍ന്നു ഫോണ്‍വിളികളിലൂടെ ഇരുവരും പ്രണയത്തിലാവുകയായിരുന്നു. നവംബര്‍ 17ന് എറണാകുളത്തെത്തിച്ചു ലോഡ്ജില്‍ വച്ചു പീഡിപ്പിച്ചതായാണു കേസ്.

പിന്നീട് 20ന് പറശിനിക്കടവിലെ ലോഡ്ജിലും വച്ചു പീഡനം തുടരുകയും യുവതിയുടെ കൈയിലുണ്ടായിരുന്ന 10,000 രൂപയും സ്വര്‍ണാഭരണങ്ങളും കൈക്കലാക്കുകയുമായിരുന്നു. ഇതിനുശേഷം നാട്ടില്‍പോയി തിരികെയെത്താമെന്നു പറഞ്ഞ അനീഷ് കബളിപ്പിക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ യുവാവിനെ പിടികൂടി കോടതിയിലെത്തിക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക