യു ഡി എഫിന്റെ മേഖലാജാഥ വിവാദമാക്കേണ്ടതില്ലെന്ന് ധനമന്ത്രി കെ എം മാണി. വയനാട്ടില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിപരമായ അസൌകര്യമാണ് താന്‍ അറിയിച്ചതെന്നും അത് വിവാദമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
മെയ് 12ന് യു ഡി എഫ് ചേരുമ്പോള്‍ വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാര്‍ കോഴയില്‍ വിജിലന്‍സ് നടത്തുന്ന അന്വേഷണം അവസാനിച്ച ശേഷം യുഡിഎഫ് മേഖലാ ജാഥ നടത്തിയാല്‍ മതിയെന്ന് കെ എം മാണി യു ഡി എഫ് യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു.
മാണിയുടെ ആവശ്യത്തെ ഭാഗികമായി അംഗീകരിക്കുന്ന നിലപാടിലേക്ക് യു ഡി എഫ് സര്‍ക്കാര്‍ നീങ്ങുന്നതായാണ് റിപ്പോര്‍ട്ട്. മാണിയുടെ വ്യക്തിപരമായ അസൗകര്യം പരിഗണിച്ച് മധ്യമേഖല ജാഥകള്‍ മാറ്റിവയ്ക്കാന്‍ ആലോചന നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
മുഖ്യമന്ത്രിയും മാണിയും വയനാട്ടില്‍ വച്ച് നടത്തിയ ചര്‍ച്ചയില്‍ ഇതില്‍ ധാരണയായി എന്നാണ് റിപ്പോര്‍ട്ടുകള്‍.