മൂന്നാറിലെ കൈയേറ്റം തടയാന്‍ പ്രത്യേക ഭൂസംരക്ഷണ സേനയ്ക്ക് രൂപം നല്‍കുമെന്ന് റവന്യു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കൈയേറ്റക്കാരെ കായികമായി നേരിടാനുള്ള അധികാരം സേനയ്ക്ക് നല്‍കുമെന്നും തിരുവഞ്ചൂര്‍ അറിയിച്ചു. സര്‍ക്കാര്‍ പിടിച്ചെടുത്ത സ്ഥലങ്ങളില്‍ ജണ്ട സ്ഥാപിക്കാനെത്തിയതായിരുന്നു മന്ത്രി.
മൂന്നാറിലെ രണ്ടാംഘട്ട ഒഴിപ്പിക്കല്‍ ഉടന്‍ ആരംഭിക്കും. 15 ദിവസത്തിനകം ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് കൈയേറ്റക്കാര്‍ക്ക് നോട്ടീസ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കിയിലെ 3000 പേര്‍ക്ക് മാര്‍ച്ചില്‍ പട്ടയം നല്‍കുമെന്നും മന്ത്രി പറഞ്ഞു.