മുസ്ലീം തീവ്രവാദം കേരളത്തില്‍ ശക്തമല്ല: മുല്ലപ്പള്ളി
ശനി, 29 സെപ്‌റ്റംബര്‍ 2012 (12:25 IST)
PRO
PRO
ബിജെപിയുടെ ദേശിയ പ്രമേയത്തില്‍ ആരോപിക്കുന്നതുപോലെ കേരളത്തില്‍ മുസ്ലീം തീവ്രവാദം ശക്തമല്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. വയനാട്ടിലെ കല്‍പറ്റയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടി പി ചന്ദ്രശേഖരന്‍ വധത്തിന് പിന്നില്‍ സിപിഎം ആണെന്ന മുന്‍ നിലപാടില്‍ മാറ്റം വന്നിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ടി പി കൊല്ലപ്പെട്ട അന്നു തന്നെ ഈ നിലപാട് വ്യക്‌തമാക്കിയതാണ്. അതിനു യാതൊരു മാറ്റവും വന്നിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.