മുല്ലപ്പെരിയാര്‍: മാണി കോണ്‍ഗ്രസ് സമരം ശക്തമാക്കുന്നു
തിങ്കള്‍, 6 ഫെബ്രുവരി 2012 (11:06 IST)
PRO
PRO
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം സമരം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ചൊവ്വാഴ്‌ച ചപ്പാത്തിലെ സമരപന്തലില്‍ പാര്‍ട്ടിയുടെ ജില്ലാ നേതാക്കള്‍ ഉപവസിക്കും. പുതിയ ഡാമിന് ഉടന്‍ കേന്ദ്രം അനുമതി നല്‍കണമെന്ന് കെ എം മാണി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാര്‍ട്ടി സമരം ശക്തമാക്കുന്നുവെന്ന റിപ്പോര്‍ട്ട് വന്നത്.
ചൊവ്വാഴ്‌ചത്തെ സമരത്തിന് ശേഷം തുടര്‍ന്നുള്ള ദിവസങ്ങളില്‍ മണ്ഡലം കമ്മിറ്റിയില്‍ നിന്നുള്ള അംഗങ്ങള്‍ ഓരോരുത്തരായി സമരപന്തലില്‍ ഉപവസിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കോട്ടയത്ത് നടന്ന പാര്‍ട്ടി ഹൈപവര്‍ കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് തൊടുപുഴ ജില്ലാകമ്മിറ്റി സമരപ്രഖ്യാപനം നടത്തിയത്. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ശക്തമായ പ്രതിഷേധമറിയിച്ച് നീങ്ങുന്ന പിജെ ജോസഫിന്റെ നിലപാടുകള്‍ ഭരണപക്ഷത്തിന് തലവേദനയാകുന്ന വേളയിലാണ് മാണി വിഭാഗം സമരം ശക്തമാക്കുന്നത്. പ്രധാനമന്ത്രിയുടെ ഉറപ്പ് ഇതുവരെ പാലിക്കപ്പെടാത്തതിനാല്‍ നിശബ്‌ദരാകാന്‍ ആകില്ല എന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചിരിക്കുന്നത്.