മുന്‍മന്ത്രി ആക്രമിക്കാന്‍ ശ്രമിച്ചതായി പരാതി

വെള്ളി, 8 മാര്‍ച്ച് 2013 (15:47 IST)
PRO
PRO
വൈദ്യുതി വിഛേദിച്ചതില്‍ പ്രതിഷേധിച്ച്‌ സമീപവാസിയായ മുന്‍മന്ത്രി കൂട്ടാളികളുമായെത്തി ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിച്ചതായി പരാതി. സബ് എഞ്ചിനീയറേയും അസിസ്റ്റന്റ്‌ എഞ്ചിനീയറേയും വാഴക്കുളം ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലെത്തിയാണ്‌ മര്‍ദ്ദിക്കാന്‍ ശ്രമിച്ചത്‌.

എന്നാല്‍ പ്രീ-മണ്‍സൂണ്‍ അറ്റകുറ്റപ്പണികളുടെ ഭാഗമായി ജോലികള്‍ നടത്തുന്നതിനായി വൈദ്യുതി വിഛേദിക്കുമെന്ന വിവരത്തിന്‌ അധികൃതര്‍ മാധ്യമങ്ങളിലൂടെ അറിയിപ്പ്‌ നല്‍കിയിരുന്നു. 11 കെവി ലൈന്‍ ഓഫാക്കിയതിനാല്‍ മന്ത്രിയുടെ വീട്ടില്‍ വൈദ്യുതി ഇല്ലാത്തതാണ്‌ അദ്ദേഹത്തെ ചൊടിപ്പിച്ചതെന്ന്‌ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന്‌ സുരക്ഷാ മാനദണ്ഡങ്ങള്‍ പോലും നോക്കാതെ അറ്റകുറ്റപ്പണികള്‍ അവസാനിപ്പിക്കേണ്ടിവന്നു.

വൈദ്യുതി ബോര്‍ഡ്‌ ജീവനക്കാര്‍ക്കെതിരെയുള്ള മുന്‍മന്ത്രിയുടെ അതിക്രമത്തില്‍ പ്രതിഷേധിച്ച്‌ പ്രതിഷേധ ധര്‍ണ്ണ നടത്തി. ഇത്തരം ശ്രമത്തെ അപലപിച്ച തൊഴിലാളികള്‍ അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. സംഭവത്തിനെതിരെ പോലീസില്‍ പരാതിനല്‍കിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക