മുത്തൂറ്റിന്റെ ഡല്‍ഹിലെ ബാങ്കിലെ കവര്‍ച്ചക്കു പിന്നില്‍ മുത്തൂറ്റിന്റെ മലയാളിയായ ബ്രാഞ്ച് മാനേജരെ അറസ്റ്റു ചെയ്തു. ഡല്‍ഹിലെ ബ്രാഞ്ച് മാനേജരായ തൃശൂര്‍ സ്വദേശി ശ്രീജിത്താണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 30നാണ് കവര്‍ച്ച നടന്നത്. മൂന്നര കിലോ സ്വര്‍ണമാണ് ബാങ്കില്‍ നിന്ന് നഷ്ടപ്പെട്ടത്.
അന്വേഷണം നടത്തിയ ഡല്‍ഹി പൊലീസ് മൊഴികളിലെ വൈരുധ്യം തിരിച്ചറിഞ്ഞാണ് ശ്രീജിത്തിനെ കേന്ദ്രമാക്കി അന്വേഷണം നടത്തിയത്. കവര്‍ച്ചയുടെ മുഖ്യസൂത്രധാരന്‍ ശ്രീജിത്താണെന്ന് പൊലീസ് പറഞ്ഞു സ്വര്‍ണം നഷ്ടപ്പെട്ടുവെന്നു ബ്രാഞ്ച് മാനേജറായ ശ്രീജിത്ത് തന്നെയാണ് പരാതി നല്‍കിയത്. ശ്രീജിത്തും ഓഫിസ് ബോയ് ആയ ഗിരീഷും ചേര്‍ന്നാണ് മോഷണം നടത്തിയത്. ശ്രീജിത്തിനു ഗിരീഷിനും പുറമേ മറ്റു രണ്ടുപേരും കൂടി അറസ്റ്റിലായിട്ടുണ്ട്.
രണ്ടര കിലോ സ്വര്‍ണവും 10 ലക്ഷം രൂപയും ശ്രീജിത്തില്‍ നിന്നു പൊലീസ് പിടിച്ചെടുത്തു.