മുഖ്യമന്ത്രിയുടെ കുടുംബത്തെപ്പറ്റി വിഎസിന്റെ പരാമര്‍ശം; സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്തു, സഭ നിര്‍ത്തിവെച്ചു
തിങ്കള്‍, 24 ജൂണ്‍ 2013 (11:08 IST)
PRO
മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം സഭയെ പ്രക്ഷുബ്ധമാക്കി.മുഖ്യമന്ത്രിയുടെ മകളുടെ വിവാഹമോചനവുമായ ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് വിഎസ് പരമാര്‍ശിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് വിഎസിന്റെ മൈക്ക് സ്പീക്കര്‍ വിച്ഛേദിച്ചു.
വിഎസിന്റെ പരാര്‍ശങ്ങള്‍ നിയമസഭാരേഖകളില്‍നിന്നും നീക്കം ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസിലെ കോള്‍ സെന്റര്‍ ജീവനക്കാരനെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടിസീന്രെ മറുപടിക്കിടെയാണ് സഭയില്‍ പ്രക്ഷുബ്ധമായ രംഗങ്ങള്‍ ഉണ്ടായത്.
ഇത്തരം പരാമര്‍ശങ്ങള്‍ സഭയില്‍ ഉന്നയിക്കാന്‍ പാടില്ലെന്നും സ്പീക്കര്‍ പറഞ്ഞു. സഭാനടപടികള്‍ തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കുകയാണ്. സഭയ്ക്കുള്ളില്‍ ഭരണപ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം വിളിക്കുകയാണ്.
അതേസമയം ജോസ് തെറ്റയിലിനെതിരെയുള്ള ആരോപണത്തില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തെറ്റയിലിനെതിരെ ആരോപണവുമായി രംഗത്തെത്തി. പറയാന്‍ കൊള്ളാത്ത കാര്യങ്ങളാണ് നാട്ടില്‍ നടക്കുന്നതെന്നും അതൊക്കെ തന്നെ കൊണ്ട് പറയിക്കണോയെന്ന് സ്പീക്കര്‍ ചോദിച്ചു.