മുഖ്യമന്ത്രിക്കെതിരെ ആരോപണമുന്നയിച്ച കുരുവിള അറസ്റ്റില്‍

തിങ്കള്‍, 24 ജൂണ്‍ 2013 (11:29 IST)
PRO
മുഖ്യമന്ത്രിയുടെ അറിവോടെ അടുത്ത ബന്ധുവും സഹായിയും ചേര്‍ന്ന് ചിട്ടിതട്ടിപ്പ് നടത്തിയെന്ന് പരാതിപ്പെട്ട വ്യവസായി അറസ്റ്റില്‍. ബാംഗ്ലൂര്‍ സ്വദേശി ജെ.ജെ പ്ലാന്റേഷന്‍ ഉടമ എം കെ കുരുവിളയെയാണ് അറസ്റ്റു ചെയ്തത്. തൃശൂര്‍ പേരാമംഗലം പൊലീസാണ് അറസ്റ്റ് ചെയ്തത്. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസുകളിലാണ് അറസ്റ്റ്.

കേരളത്തിലെ വ്യവസായകേന്ദ്രങ്ങളിലും മറ്റും സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കുന്ന പദ്ധതിയുടെ പേരില്‍ ഒരുകോടി രൂപ എറണാകുളം സ്വദേശിയായ ബിനുനായര്‍ എന്നൊരാള്‍ തട്ടിയെടുത്തിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും നടപടിയെടുത്തിലെന്നായിരുന്നു എം.കെ. കുരുവിളയുടെ ആരോപണം.

മുഖ്യമന്ത്രിയുടെ കത്ത് കാണിച്ചാണ് തട്ടിപ്പ് നടത്തിയതെന്നും കുരുവിള പരാതിപ്പെട്ടിരുന്നു. എന്നാല്‍ കുരുവിളയുടെ പരാതിയില്‍ അന്വേഷണം നടത്തിയിരുന്നുവെന്നും പൊലീസ് ഇയാള്‍ക്കെതിരായ ചില ആരോപണങ്ങളില്‍ വിശദീകരണം തേടിയപ്പോള്‍ പിന്നീട് അന്വേഷണവുമായി സഹകരിച്ചില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക