മിഷേലിന്റെ മരണം ക്രൈം ബ്രാഞ്ച് അന്വേഷണ പരിധിയില്‍ ഉള്‍പെടുത്തുമെന്നും പെണ്‍കുട്ടിയെ കാണാതായ സംഭവത്തിലെ പ്രാഥമികാന്വേഷണത്തില്‍ പൊലീസ് വീഴ്ച് വിരുത്തിയത് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, മിഷേലിന്റെ മരണത്തില്‍ പുല്ലുവില പോലും പൊലീസ് കല്‍പ്പിച്ചില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രാഥമികാന്വേഷണത്തിലും പൊലീസ് പരാജയപ്പെട്ടെന്ന് ചെന്നിതല ആരോപിച്ചു.
സിഎ വിദ്യാര്‍ഥിനിയുടെ മരണം നിയമസഭയുടെ ചോദ്യോത്തരവേള നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തിരപ്രമേയം നോട്ടീസ് നല്‍കിയിരുന്നു. ഇതിനു മറുപടിയായാണ് മുഖ്യമന്ത്രിസംസാരിച്ചത്. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചിരുന്നു. പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.