മരണസമയത്ത് ബലപ്രയോഗമോ, പീഡനശ്രമമേ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ടിലും ഡോക്ടറുടെ മൊഴിയിലും വ്യക്തമാണെന്നു ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോര്‍ജ് ചെറിയാന്‍ കോടതിയില്‍ വ്യക്തമാക്കി. മിഷേലിന്റെ ശരീരത്ത് അസ്വഭാവികമായ മുറിവുകളോ പാടുകളോ കണ്ടെത്തിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
മിഷേലും, സംഭവത്തില്‍ പ്രതിയായ ക്രോണിനും ഉപയോഗിച്ചിരുന്ന ലാപ്ടോപ്പുകള്‍, ഫോണ്‍, സിംകാര്‍ഡ് എന്നിവ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. മിഷേലിനെ കാണാതായ ദിവസം ക്രോണിന്‍ ഫോണിലും എസ്എംഎസ് മുഖേനയും മിഷേലിനെ മാനസികമായി ബുദ്ധിമുട്ടിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് പോലീസ് വ്യക്തമാക്കി.
മിഷേലിനെ കാണാതായ ദിവസം വൈകിട്ടും രാത്രിയും പിതാവ് പരാതി നൽകാൻ മൂന്ന് സ്റ്റേഷനുകളിൽ കയറി ഇറങ്ങിയിരുന്നു. എന്നാൽ, ശ്രമം ഫലം കണ്ടില്ല. പരാതി കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ മൂന്ന് സ്‌റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.