മാവേലിക്കര കവര്‍ച്ചാക്കേസ്: മുഖ്യപ്രതി അറസ്റ്റില്‍

ഞായര്‍, 15 ജൂലൈ 2012 (11:41 IST)
PRO
PRO
മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കവര്‍ച്ചാക്കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. നൂറനാട് സ്വദേശി രാജുവാണ് അറസ്റ്റിലായത്.

ഇയാളെ പുനെയില്‍ നിന്ന് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി.

രാജുവിന്‍റെ സഹായിയായ നെയ്യാറ്റിന്‍കര സ്വദേശിയെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

വെബ്ദുനിയ വായിക്കുക