മാറാട് കേസില്‍ ഏത് അന്വേഷണവും നേരിടാന്‍ തയാര്‍: മുനീര്‍
തിങ്കള്‍, 23 ജനുവരി 2012 (11:30 IST)
PRO
PRO
മാറാട് കേസില്‍ ഏത് അന്വേഷണവും നേരിടാന്‍ ലീഗ് തയാറാണെന്ന് മന്ത്രി എം കെ മുനീര്‍. കേസില്‍ മുസ്ലീം ലീഗിന് ഒന്നും മറച്ചുവയ്ക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുന്നത് ആഭ്യന്തരമന്ത്രിയുടെ വിവേചനാധികാരമാണ്. ഇക്കാര്യത്തില്‍ ലീഗിന് പേടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മാറാട് കേസില്‍ പുനരന്വേഷണം വേണമെന്ന് പൊതുആവശ്യം ഉയര്‍ന്നാല്‍ മുസ്ലീം ലീഗ് അതിനെ എതിര്‍ക്കില്ലെന്ന് കഴിഞ്ഞ ദിവസം വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു.
അതേസമയം, കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും രംഗത്ത് വന്നിരുന്നു.