സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം സുഗമമാക്കാനായി സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് നിര്‍ദേശിച്ച മാര്‍ഗരേഖ എല്‍ ഡി എഫില്‍ ചര്‍ച്ച ചെയ്തതിനുശേഷം മാത്രമേ അംഗീകരിക്കുവെന്ന് ഭക്‍ഷ്യ മന്ത്രി സി ദിവാകരന്‍. ഇക്കാര്യത്തില്‍ സി പി ഐക്കുള്ള അഭിപ്രായം എല്‍ ഡി എഫില്‍ പറയുമെന്നും ദിവാകരന്‍ പറഞ്ഞു.
മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി അധ്യഷനായി ക്ലിയറന്‍സ് സെല്‍ രൂപീകരിക്കുന്നതടക്കമുള്ളതാണ് സി പി എം നിര്‍ദേശിച്ച മാര്‍ഗരേഖ.
പ്രത്യേക ബി പി എല്‍ സര്‍വ്വേ,0 32 ലക്ഷം കുടുംബങ്ങളെ ബി പി എല്ലില്‍ ഉള്‍പ്പെടുത്തുക, 10 ലക്ഷം വീടുകള്‍ നിര്‍മ്മിക്കുക, കുടുംബശ്രീ ശക്തിപ്പെടുത്തുക എന്നിവയും മാര്‍ഗരേഖയിലെ പ്രധാന നിര്‍ദേശങ്ങളാണ്.