മാധ്യമങ്ങള്‍ വിശ്വാസ്യത നഷ്ടപ്പെടുത്തരുത് : മന്ത്രി കെസി ജോസഫ്
ബുധന്‍, 8 ജനുവരി 2014 (18:23 IST)
വാര്‍ത്തകള്‍ക്കു വേണ്ടിയുളള പരക്കം പാച്ചിലിനിടയില്‍ വിശ്വാസ്യത നഷ്ടപ്പെടുത്താ തിരിക്കാന്‍ മാധ്യമങ്ങള്‍ ശ്രദ്ധ ചെലുത്തണമെന്ന് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍ വകുപ്പ് മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. കേരള പ്രസ് അക്കാദമി പ്രസിദ്ധീകരിക്കുന്ന റിപ്പോര്‍ട്ടര്‍ അനുഭവങ്ങള്‍, പാഠങ്ങള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിമിതമായ സാഹചര്യങ്ങളില്‍ അനുകരണീയമായ മാധ്യമ പ്രവര്‍ത്തനം നടത്തിയ പഴയതലമുറ ഇന്നത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാതൃകയാവണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്ര മാനവവിഭവശേഷി വികസന വകുപ്പ് സഹമന്ത്രി ഡോ.ശശിതരൂര്‍, കേരള കൗമുദി മാനേജിങ് ഡയറക്ടര്‍ എം.എസ്. രവിയ്ക്ക് നല്‍കിയാണ് പുസ്തകം പ്രകാശിപ്പിച്ചത്.
പ്രസ് ക്ലബ് ആഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസ് അക്കാദമി ചെയര്‍മാന്‍ എന്‍.പി.രാജേന്ദ്രന്‍, പ്രസ് അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം ഇ.പി.ഷാജുദ്ദീന്‍, വൈസ് ചെയര്‍മാന്‍ കെ.സി.രാജഗോപാല്‍, തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റ് പി.പി.ജയിംസ്, പ്രസ് അക്കാദമി സെക്രട്ടറി വി.ആര്‍.അജിത്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.