മാധ്യമങ്ങള്‍ക്കെതിരേ ബസന്ത്

ശനി, 9 ഫെബ്രുവരി 2013 (20:31 IST)
PRO
PRO
സൂര്യനെല്ലി പെണ്‍കുട്ടിയെ അധിക്ഷേപിച്ചത് വിവാദമായതോടെ ജസ്റ്റിസ് ആര്‍ ബസന്ത് മാധ്യങ്ങള്‍ക്കെതിരേ രംഗത്തെത്തി. താന്‍ ടെലിവിഷന്‍ ചാനലിന് അഭിമുഖം നല്‍കിയതല്ല. സ്വകാര്യ സംഭാഷണം അനുവാദമില്ലാതെ പകര്‍ത്തിയതാണ്. ഇങ്ങനെ പകര്‍ത്തിയത് വാര്‍ത്തയാക്കുകയും ചെയ്തു. ഇത് മാധ്യമ ധര്‍മ്മമല്ലെന്നും ബസന്ത് തലശേരിയില്‍ പറഞ്ഞു.

ഇതാണോ മാധ്യമങ്ങളുടെ വിശ്വസ്യത. ധാര്‍മികത എല്ലാവരും പാലിക്കണം. ചാനലുകളില്‍ കാണിക്കുന്നതെല്ലാം സത്യമല്ല. തെറ്റ് കാണിക്കുന്ന മാധ്യമപ്രവര്‍ത്തകരെ സഹപ്രവര്‍ത്തകര്‍ തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ബാര്‍ അസോസിയേഷന്‍റെ പരിപാടിയില്‍ സംസാരിക്കവെയാണ് ബസന്ത് തന്റെ പ്രസ്താവനയെ ന്യായീകരിച്ചത്.

ഒരു അപവാദങ്ങള്‍ക്കും തന്റെ ധാര്‍മികതയെ തകര്‍ക്കാന്‍ കഴിയില്ലെന്ന് ജസ്റീസ് ബസന്ത് പറഞ്ഞു. താന്‍ പറഞ്ഞത് തെറ്റാകാം. പെണ്‍കുട്ടിയെ അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചല്ല സംസാരിച്ചത്. ഒരു മാധ്യമത്തിന്റെ ചതിയില്‍ താന്‍ പെടുകയായിരുന്നു. താന്‍ കോടതി വിധിയെക്കുറിച്ച് സംസാരിച്ചത് സ്വകാര്യ സംഭാഷണത്തിലാണ്. സൂര്യനെല്ലിക്കേസില്‍ താന്‍ പ്രസ്താവിച്ച വിധിന്യായം വായിച്ച് വിലയിരുത്തണമെന്നും ജസ്റ്റിസ് ബസന്ത് പറഞ്ഞു.

വെബ്ദുനിയ വായിക്കുക