മാധവന്‍ നായര്‍ക്ക് പത്മവിഭൂഷണ്‍

ഞായര്‍, 25 ജനുവരി 2009 (19:07 IST)
PRO
റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐ എസ് ആര്‍ ഒയുടെ ചെയര്‍മാനും ബഹിരാകാശ ഗവേഷണ വകുപ്പ് സെക്രട്ടറിയുമായ ജി മാധവന്‍ നായര്‍ പത്മ വിഭൂഷണ്‍ അവാര്‍ഡിന് അര്‍ഹനായി. ഭാരതത്തിലെ രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയാണ് പത്മ വിഭൂഷണ്‍.

സിസ്റ്റര്‍ നിര്‍മ്മല, അനില്‍ കാകോദ്കര്‍ എന്നിവരടക്കം 10 പേക്ക് പത്മ വിഭൂഷണ്‍ ബഹുമതി ലഭിച്ചു.

30 പേര്‍ക്കാണ് പത്മഭൂഷണ്‍ ലഭിച്ചത്. മലയാളിയായ പ്രൊഫസര്‍ എ ശ്രീധരമേനോന്‍ പത്മ ഭൂഷന്‍ ബഹുമതി ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു.

ചലച്ചിത്ര നടന്‍ തിലകന്‍, ഐശ്വര്യാ റായ്, അക്ഷയ് കുമാര്‍, കലാമണ്ഡലം ഗോപി, മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി, കെ വിശ്വനാഥന്‍, ലീല ഓംചേരി, ഡോ. വിജയരാഘവന്‍, സി കെ മേനോന്‍ കെ പി ഉദയഭാനു എനിവര്‍ പത്മശ്രീ ബഹുമതിക്ക് അര്‍ഹരായി. 93 പേര്‍ക്കാണ് പത്മശ്രീ ബഹുമതി.

ജി. മാധവന്‍ നായര്‍ ഐ എസ് ആര്‍ ഒയുടെ ചെയര്‍മാന്‍ സ്ഥാനത്ത് ഇരിക്കുമ്പോഴാണ് ഇന്ത്യയുടെ ആദ്യ ചാന്ദ്രവാഹനമായ ചന്ദ്രയാന്‍-1 വിജയകരമായി വിക്ഷേപിച്ചത്. ഇതോടെ ഇന്ത്യയും ലോകത്തെ ഒന്നാം നിര ബഹിരാകാശ ശക്തികളില്‍ പ്രാധാന്യം നേടുകയായിരുന്നു.

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍‌കരയില്‍ ജനിച്ച മാധവന്‍ നായര്‍ തിരുവനന്തപുരം എഞ്ചിയനിറിംഗ് കോളജില്‍ നിന്ന് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷനില്‍ ബിരുദം നേടി. ഭാഭ ആറ്റമിക് റിസര്‍ച്ച് സെന്‍ററില്‍ നിന്ന് പരിശീലനം നേടിയ മാധവന്‍ നായര്‍ 1967 ല്‍ തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തില്‍ ചേര്‍ന്നു.

വെബ്ദുനിയ വായിക്കുക