മാതാ അമൃതാനന്ദമയി വിവാദം: സ്വാമി സന്ദീപാനന്ദയ്ക്കെതിരേ പ്രതിഷേധം
ശനി, 15 മാര്‍ച്ച് 2014 (15:26 IST)
PRO
PRO
മാതാ അമൃതാനന്ദമയിക്കെതിരേ പ്രസ്താവന നടത്തിയ സ്വാമി സന്ദീപാനന്ദയ്ക്കെതിരേ പ്രതിഷേധം. കോഴിക്കോട്ട് അഴകൊടി ദേവി ക്ഷേത്രത്തില്‍ ഭാഗവത തത്വവിചാര യജ്‌ഞത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി സന്ദീപാനന്ദയെ ആള്‍ക്കാര്‍ തടഞ്ഞു. പ്രഭാഷണത്തിനിടയില്‍ വേദിയിലേക്ക് എത്തിയ ഒരുകൂട്ടം ആള്‍ക്കാര്‍ എത്തി പ്രതിഷേധിക്കുകയായിരുന്നു.
ചൂലുമായിട്ടായിരുന്നു ഇവര്‍ എത്തിയത്. സംഘത്തില്‍ 25 ഓളം സ്‌ത്രീകളുണ്ടായിരുന്നു. എന്നാല്‍ ഭക്‌തര്‍ സംഘടിച്ച് എത്തുന്നതിന് മുമ്പ് അമൃത ടിവിയുടെ ചാനല്‍ സംഘം സ്‌ഥലത്തെത്തിയതോടെ സംഘര്‍ഷത്തിന് അയവ് വന്നു.
അമൃതാനന്ദമയിയുടെ മുന്‍ ശിഷ്യ ഗെയ്‌ല്‍ ട്രെഡ്‌വെല്‍ അമ്മക്കെതിരേ നടത്തിയ വെളിപ്പെടുത്തലിന്റെ പശ്‌ചാതലത്തില്‍ അമൃതാനന്ദമയിക്കും മഠത്തിനുമെതിരേ സന്ദീപാനന്ദ പ്രതികരിച്ചിരുന്നു. മുമ്പ് കാസര്‍കോട് കാഞ്ഞങ്ങാടിലെ സന്ദീപാനന്ദയുടെ പ്രഭാഷണ വേദി അമ്മ ഭക്‌തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിയിരുന്നു. സമരം ആസൂത്രിതമായി നടത്തിയതാണെന്ന് ക്ഷേത്രഭാരവാഹികള്‍ ആരോപിച്ചു.