മാണി നാണക്കേടിന്റെ ഇരിക്കപ്പിണ്ഡമെന്ന് വിഎസ്

Webdunia
വ്യാഴം, 12 മാര്‍ച്ച് 2015 (12:59 IST)
ധനമന്ത്രി കെ എം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. നിയമസഭയിലാണ് വി എസ് ഇങ്ങനെ പറഞ്ഞത്. നാണക്കേടിന്റെ ഇരിക്കപ്പിണ്ഡമായി മാണി മാറിയെന്ന് വി എസ് ആരോപിച്ചു.
 
കൊള്ളരുതായ്മ കൊണ്ട് മാണിയുടെ മുഖം വികൃതമായി. ഇന്ത്യന്‍ പാര്‍ലമെന്ററി ചരിത്രത്തിലെ കളങ്കമാണ് മാണിയെന്നും വി എസ് പറഞ്ഞു. ഇതിനിടെ, പ്രതിപക്ഷബഹളത്തെ തുടര്‍ന്ന് നിയമസഭ നിര്‍ത്തിവെച്ചു.
 
അതേസമയം, മാണി തന്നെ നാളെ ബജറ്റ് അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.