മാണിയെ ബഹിഷ്കരിക്കാന്‍ എല്‍ ഡി എഫ് തീരുമാനം

വ്യാഴം, 22 ജനുവരി 2015 (15:52 IST)
ബാര്‍കോഴ കേസില്‍ ആരോപണവിധേയനായ ധനമന്ത്രി കെ എം മാണിയെ ബഹിഷ്‌കരിക്കാന്‍ ഇടതുമുന്നണിയോഗത്തില്‍ തീരുമാനം. എല്‍ ഡി എല്‍ കണ്‍വീനര്‍ വൈക്കം വിശ്വന്‍ ആണ് ഇക്കാര്യം അറിയിച്ചത്. യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ഇത്രയധികം കോഴ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മാണി രാജിവെയ്ക്കണം. ആരോപണങ്ങള്‍ ഉയരുമ്പോള്‍ 
രാജിവെച്ച് ഇറങ്ങിപ്പോകുക എന്നത് ജനാധിപത്യ സംസ്കാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
 
പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നിന്നാല്‍ ബിജു രമേശിന് എല്‍ ഡി എഫ് പൂര്‍ണപിന്തുണ നല്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞദിവസം പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും ബിജു രമേശിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക