ബാര്‍കോഴ കേസില്‍ ആരോപണവിധേയനായ ധനമന്ത്രി കെ എം മാണിക്ക് പിന്തുണ പ്രഖ്യാപിച്ച് കെ സി ബി സി. കെ സി ബി സി വക്താവ് ഫാ വര്‍ഗീസ് വള്ളിക്കാട് ആണ് ഇക്കാര്യം അറിയിച്ചത്. ഒരു വാര്‍ത്താചാനലിനോട് ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
നിലവിലെ സാഹചര്യത്തില്‍ മാണി രാജി വെയ്ക്കേണ്ടെന്നാണ് കെ സി ബി സിയുടെ നിലപാട്. ആരോപണത്തിന്റെ വിശ്വാസ്യത തെളിയിക്കപ്പെട്ടിട്ടില്ല. മദ്യനയത്തിന്റെ പേരില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമം നടക്കുന്നെന്നും അദ്ദേഹം ആരോപിച്ചു.
മാണിക്ക് എതിരെ ആരോപണം ഉയര്‍ന്നുവന്നതിനു ശേഷം ഇത് ആദ്യമായാണ് കെ സി ബി സി നിലപാട് വ്യക്തമാക്കുന്നത്. ഇന്ന് യു ഡി എഫ് യോഗം ചേരാനിരിക്കെ കെ സി ബി സിയുടെ ഈ അനുകൂല നിലപാട് മാണിക്ക് കൂടുതല്‍ ആത്മവിശ്വാസം നല്കുമെന്നാണ് കരുതുന്നത്.