ബാര്‍കോഴ ആരോപണം നേരിടുന്ന ധനമന്ത്രി കെ എം മാണിക്ക് എതിരെ ഏതു രീതിയിലുള്ള സമരരീതി സ്വീകരിക്കണം എന്ന കാര്യത്തില്‍ ഇന്നു ചേര്‍ന്ന ഇടതുമുന്നണി യോഗത്തില്‍ തീരുമാനമായില്ല. മാര്‍ച്ച് ആറിനു ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുമെന്ന് എല്‍ ഡി എഫ് വ്യക്തമാക്കി.
അതേസമയം, അഴിമതി ആരോപണം നേരിടുന്ന മന്ത്രി കെ എം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കരുതെന്ന നിലപാടിലാണ് ഇടതുമുന്നണി.
ഇന്നു ചേര്‍ന്ന യോഗത്തില്‍ റബ്ബര്‍ വിലയിടിവ് സംബന്ധിച്ച കാര്യങ്ങളും ഇതില്‍ സ്വീകരിക്കേണ്ട സമരങ്ങളും സംബന്ധിച്ചാണ് പ്രധാനമായും ചര്‍ച്ച നടന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങളും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട അടവുനയം എന്നിവ സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു.