മലയാളി യുവതിയെ സിംഗപ്പൂരില്‍ സെക്സ് റാക്കറ്റിന് വിറ്റു; ഇടനിലക്കാരി പിടിയില്‍
വ്യാഴം, 24 ജനുവരി 2013 (18:00 IST)
PRO
PRO
മലയാളി യുവതിയെ സിംഗപ്പൂരില്‍ സെക്സ് റാക്കറ്റിന് വിറ്റതായി പരാതി. സംഭവത്തില്‍ ഇടനിലക്കാരിയെ ആലുവ പൊലീസ് അറസ്റ്റു ചെയ്തു. ആലുവാ സ്വദേശിനിയും സെക്സ് റാക്കറ്റിന് സ്ത്രീകളെ എത്തിച്ചുനല്‍കുന്ന ഇടനിലക്കാരിയുമായ ഗായത്രിയാണ് പിടിയിലായത്.
എറണാകുളം ചേരാനല്ലൂര്‍ സ്വദേശിയായ യുവതിയാണ് ഗായത്രിക്കെതിരെ പരാതി നല്‍കിയത്. ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് തന്നെ സിംഗപ്പൂരില്‍ സെക്സ് റാക്കറ്റിന് വിറ്റുവെന്നും സിംഗപ്പൂരിലും പിന്നീട് ദുബായിലും തടവിലാക്കപ്പെട്ട താന്‍ തുടര്‍ച്ചയായി പീഡനത്തിനിരയായെന്നുമാണ് യുവതി പരാതി നല്‍കിയത്.
കേസില്‍ ഉള്‍പ്പെട്ട ആറു പ്രതികളെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും നിരവധി പേര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ആലുവാ പൊലീസ് വ്യക്തമാക്കി. പറവൂര്‍ പെണ്‍വാണിഭക്കേസില്‍ പ്രതിപ്പട്ടികയിലുള്ളവരും ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന.