മലയാലപ്പുഴയില്‍ ക്വാറിയുടമ തൊഴിലാളികള്‍ക്ക് നേരെ വെടിവച്ചു

വ്യാഴം, 26 ഡിസം‌ബര്‍ 2013 (12:37 IST)
PRO
PRO
മലയാലപ്പുഴയില്‍ സമരം നടത്തുന്ന തൊഴിലാളികളും ക്വാറിയുടമയും തമ്മില്‍ സംഘര്‍ഷം. തൊഴിലാളികള്‍ക്ക് നേരെ ക്വാറി ഉടമ വെടിവച്ചു. സംഘര്‍ഷത്തില്‍ രണ്ടു തൊഴിലാളികള്‍ക്ക് പരുക്കേറ്റു.

തോക്ക് തൊഴിലാളികള്‍ പിടിച്ചെടുത്ത് പൊലീസിന് കൈമാറി. എന്നാല്‍ ക്വാറി ഉടമ രക്ഷപ്പെട്ടു.

മലയാലപ്പുഴയിലെ കാവുങ്കല്‍ ഗ്രാറ്റ്നൈസ് എന്ന ക്വാറിയില്‍ രണ്ടു ദിവസമായി ഐഎന്‍ടിയുസി തൊഴിലാളികള്‍ സമരത്തിലായിരുന്നു. ശമ്പളം വര്‍ധിപ്പിക്കുന്നതിനെ ചൊല്ലിയാണ് തര്‍ക്കം ഉടലെടുത്തത്.

വെബ്ദുനിയ വായിക്കുക