മലബാര്‍ സിമന്റ്സ് അഴിമതിക്കേസ് സി ബി ഐ അന്വേഷിക്കണം: സുധീരന്‍
ഞായര്‍, 18 മാര്‍ച്ച് 2012 (15:27 IST)
PRO
PRO
മലബാര്‍ സിമന്റ്സ് അഴിമതിക്കേസ് സി ബി ഐ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. കേസില്‍ ഉള്‍പ്പെട്ട ഉന്നതരെ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തുന്നെന്ന് സുധീരന്‍ കത്തില്‍ ആരോപിക്കുന്നു.
മലബാര്‍ സിമന്റ്‌സ് കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രന്റെയും മക്കളുടെയും മരണം സംബന്ധിച്ച കേസന്വേഷണം സി ബി ഐയ്ക്ക് വിട്ടിട്ടുണ്ട്. ഇതോടൊപ്പം അഴിമതിക്കേസും സി ബി ഐയ്ക്ക് അന്വേഷിക്കണമെന്നാണ് തന്റെ ആവശ്യമെന്ന് സുധീരന്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇക്കാര്യം ആവശ്യപ്പെട്ട് കത്തയച്ചിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് രണ്ടാം തവണയാണ് താന്‍ മുഖ്യമന്ത്രിയ്ക്ക് കത്തയക്കുന്നതെന്നും സുധീരന്‍ വ്യക്തമാക്കി.