മലപ്പുറത്ത് മൂന്ന് ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ ആക്രമണം
ഞായര്‍, 8 ഏപ്രില്‍ 2012 (17:11 IST)
PRO
PRO
എടക്കര പാലുണ്ടയില്‍ മൂന്ന് ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ ആക്രമണം. ഓര്‍ത്തഡോക്സ്, യാക്കോബായ, മാര്‍ത്തോമ പള്ളികള്‍ക്ക് നേരയാണ് സാമൂഹ്യവിരുദ്ധരുടെ ആക്രമണം ഉണ്ടായത്.
പള്ളിക്ക് മുന്നില്‍ കുരിശ് സൂക്ഷിക്കുന്ന ചില്ലുകൂടാണ് ശനിയാഴ്ച രാത്രി തകര്‍ത്തത്. എടക്കര മുസ്ലീം ഓര്‍ഫനേജിന്റെ ജീപ്പും അക്രമികള്‍ തകര്‍ത്തിട്ടുണ്ട്. പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.