മലപ്പുറം ജില്ലയിലെ ആനക്കയത്ത് സി.പി.എം പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തു. ആനക്കയം മഞ്ചേരി സര്‍വ്വീസ് സഹകരണ ബാങ്ക് തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ലീഗ്-സി.പി.എം തര്‍ക്കം റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു മാധ്യമപ്രവര്‍ത്തകര്‍.
മാധ്യമപ്രവര്‍ത്തകരുടെ ക്യാമറ സി.പി.എം പ്രവര്‍ത്തകര്‍ പിടിച്ചു വാങ്ങി. ഇന്ന് രാവിലെയാണ് കയ്യേറ്റമുണ്ടായത്. സര്‍വ്വീസ് സഹകരണ ബാങ്ക് തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസമാണിന്ന്. ഇതിനിടയില്‍ രാവിലെ തന്നെ സി.പി.എം പ്രവര്‍ത്തകരും ലീഗ് പ്രവര്‍ത്തകരും തമ്മില്‍ ചെറിയ തോതില്‍ സംഘര്‍ഷത്തിലേര്‍പ്പെട്ടു.
സംഘര്‍ഷത്തിന് ശേഷം ലീഗ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോവുകയും ചെയ്തു. ഇത് റിപ്പോര്‍ട്ട് ചെയ്യാനാണ് മാധ്യമപ്രവര്‍ത്തകരെത്തിയത്. ഇവരെ സ്ഥലത്തുണ്ടായിരുന്ന സി.പി.എം പ്രവര്‍ത്തകരും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും കയ്യേറ്റം ചെയ്യുകയായിരുന്നു. മനോരമ, മാധ്യമം, തേജസ് എന്നീ പ്രത്രങ്ങളുടെ ഫോട്ടോഗ്രാഫര്‍മാരെ മര്‍ദ്ദിച്ചു.
തുടര്‍ന്ന് ഇവരുടെ കൈയ്യില്‍ നിന്നും ക്യാമറ പിടിച്ചുവാങ്ങുകയും ചെയ്തു. വിവരമറിഞ്ഞ് കൂടുതല്‍ പൊലീസ് സ്ഥലത്തെത്തിയതോടെയാണ് പ്രശ്നങ്ങള്‍ അവസാനിച്ചത്.