മറയൂര്‍ ചന്ദനക്കാട്ടില്‍ വന്‍ കാട്ടുതീ

വെള്ളി, 6 ഏപ്രില്‍ 2012 (18:40 IST)
PRO
PRO
മറയൂര്‍ ചന്ദനക്കാട്ടില്‍ വന്‍ കാട്ടുതീ. നൂറേക്കറോളം വനഭാഗം കത്തി നശിച്ചു. സംഭവ സ്ഥലത്ത് കൂടുതല്‍ ഫയര്‍ഫോഴ്സ്‌ യൂണിറ്റുകളെത്തിച്ച്‌ തീയണച്ചു. കാന്തല്ലൂരില്‍ നിന്ന്‌ ഫോറസ്റ്റ്‌ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

മാട്ടുമന്ത്‌ ഭാഗത്താണ്‌ തീ പടര്‍ന്നത്‌. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല. വേനലായതിനാലാണ് തീ വളരെ വേഗം പടര്‍ന്ന് പിടിച്ചത്. മറയൂര്‍ മേഖലയിലെ വനത്തില്‍ വേനല്‍ക്കാലത്ത്‌ കാട്ടുതീ സാധരണമാണ്‌. എന്നാല്‍ ഇത്രയേറെ ഭാഗത്ത്‌ തീ പടര്‍ന്നതാണ്‌ ആദ്യമായിട്ടാണ്.

വെബ്ദുനിയ വായിക്കുക