മയക്കുമരുന്നുള്ള ബിസ്കറ്റ് നല്‍കി പണം കവര്‍ന്നു

ശനി, 14 ജൂണ്‍ 2014 (18:36 IST)
വ്യാപാരിയെ മയക്കുമരുന്നു കലര്‍ത്തിയ ബിസ്കറ്റ് നല്‍കി മയക്കിയ ശേഷം പണം കവര്‍ന്നു. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെയാണു പാട്ടക്കാല ജംഗ്ഷനിലെ മലഞ്ചരക്ക് വ്യാപാരം നടത്തുന്ന ഒറ്റപ്ലാക്കല്‍ വര്‍ഗീസ് എന്ന 78 കാരനാണ്‌ ഇത്തരത്തില്‍ കവര്‍ച്ചയ്ക്കിരയായത്.

മുപ്പതിനും മുപ്പത്തഞ്ചിനും മദ്ധ്യേ പ്രായം വരുന്ന ഒരു പുരുഷനും സ്ത്രീയും ബൈക്കിലെത്തിയാണ്‌ കവര്‍ച്ച നടത്തിയത്. ഇവര്‍ ക്രീം ബിസ്കറ്റ് വര്‍ഗീസിനു നല്‍കി. കഴിച്ചതും ഇദ്ദേഹം മയങ്ങിപ്പോയി. വര്‍ഗീസിന്‍റെ ബല്‍റ്റില്‍ സൂക്ഷിച്ചിരുന്ന ഇരുപതിനായിരത്തോളം രൂപ ബൈക്ക് യാത്രക്കാര്‍ തട്ടിയെടുക്കുകയും ചെയ്തു.

മയങ്ങിക്കിടക്കുന്ന വര്‍ഗീസിനെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപ്പോഴാണ്‌ രൂപ കവര്‍ച്ച ചെയ്യപ്പെട്ട വിവരം അറിയുന്നത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പും ബൈക്ക് യാത്രക്കാര്‍ ഇവിടെ കറങ്ങി നടന്നതായി നാട്ടുകാര്‍ പറയുന്നു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക