മന്ത്രി കെ ബാബുവിനെതിരെ ലീല ഗ്രൂപ്പ് ചെയര്മാന് ക്യാപ്റ്റന്‍ കൃഷ്ണന് നായര്‍. കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍വഹണ ചുമതലയില്‍ നിന്ന് കെ ബാബുവിനെ മാറ്റണമെന്നാണ് കൃഷ്ണന് നായര്‍ ആവശ്യപ്പെട്ടത്.
കെ ബാബുവിന് വിമാനത്താവളത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഒട്ടും താത്പര്യമില്ലെന്നാണ് കൃഷ്ണന് നായര്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്. പകരം കെ പി മോഹനനെയോ, ഷിബു ബേബി ജോണിനെയോ ചുമതല ഏല്‍പ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.