മന്ത്രിമാരുടെ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കണമെന്ന് ഋഷിരാജ്‌സിംഗ്
ബുധന്‍, 20 നവംബര്‍ 2013 (19:08 IST)
PRO
PRO
മന്ത്രിമാരുടെ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ്‌സിംഗ്. ഇക്കാര്യം ആവശ്യപ്പെട്ട് ഋഷി രാജ്‌സിംഗ് ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. മന്ത്രിമാരുടെ വാഹനങ്ങളുടെ വേഗത സംബന്ധിച്ച് നിരവധി പരാതികള്‍ വന്ന സാഹചര്യത്തിലാണ് ഋഷിരാജ്‌സിംഗിന്റെ നടപടി.
മോട്ടോര്‍ വാഹന വകുപ്പ് നിയമത്തിന്റെ 112 ാം വകുപ്പ് പ്രകാരം നിരത്തില്‍ അനുവദനീയമായ നിരക്കിലും മുകളില്‍ വാഹനങ്ങള്‍ സഞ്ചരിക്കുന്നത് ശിക്ഷാര്‍ഹമാണ്. ഈ നിയമം മുഖ്യമന്ത്രിയുടേതുള്‍പ്പെടെ എല്ലാ മന്ത്രിമാരുടെ വാഹനങ്ങള്‍ക്കും ബാധകമാക്കണമെന്നാണ് ഋഷിരാജ്‌സിംഗ് ഇ കെ ഭരത്ഭൂഷണ് അയച്ച കത്തില്‍ പറയുന്നു.
മന്ത്രിമാരുടെ വാഹനങ്ങളും അകമ്പടി വാഹനങ്ങളും തട്ടി സാധാരണക്കാര്‍ക്ക് പരിക്കേല്‍ക്കുന്ന സാഹചര്യത്തിലാണ് മന്ത്രിമാര്‍ക്കും സാദാരണക്കാര്‍ക്കും ഒരേ നിയമം എന്ന ആശയം ഋഷിരാജ്‌സിംഗ് മുന്നോട്ടു വെയ്ക്കുന്നത്.