മദനിയുടെ ചികിത്സ: കര്‍ണാടക സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്ന് ഉമ്മന്‍ചാണ്ടി

ചൊവ്വ, 17 സെപ്‌റ്റംബര്‍ 2013 (13:47 IST)
PRO
PRO
അബ്ദുള്‍ നാസര്‍ മദനിയുടെ ചികിത്സ സംബന്ധിച്ച് കര്‍ണാടക സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പിഡിപി നേതാക്കള്‍ക്ക് ഉറപ്പുനല്‍കി. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് മദനിയുടെ ചികിത്സ സംബന്ധിച്ച് പിഡിപി നേതാക്കള്‍ ഉമ്മന്‍ചാണ്ടിയെ സമീപിച്ചിരുന്നു.

മദനിയുടെ ജയില്‍മോചനവും മികച്ച ചികിത്സ ഒരുക്കുന്നത് സംബന്ധിച്ചും കര്‍ണാടക മുഖ്യമന്ത്രിയായും ആഭ്യന്തര മന്ത്രിയുമായും ചര്‍ച്ച നടത്തുമെന്നാണ് പിഡിപി നേതാക്കള്‍ക്കളോട് ഉമ്മന്‍ചാണ്ടി പറഞ്ഞത്

മദനിയുടെ ജയില്‍മോചനവും മറ്റും സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി ഈ മാസം 21ന് ബാംഗ്ലൂരിലെത്തുമെന്നും പിഡിപി നേതാക്കള്‍ക്കളോട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

വെബ്ദുനിയ വായിക്കുക