മദനിക്ക് ജാമ്യമില്ല; ചികിത്സ നല്‍കണമെന്ന് സുപ്രീംകോടതി

Webdunia
തിങ്കള്‍, 31 മാര്‍ച്ച് 2014 (15:36 IST)
PRO
PRO
പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനിക്ക് ജാമ്യമില്ല. ആരോഗ്യം സാധാരണനിലയിലാകുന്നതുവരെ ചികിത്സ നല്‍കണമെന്ന് കര്‍ണാടക സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.

ആരോഗ്യം വീണ്ടെടുത്ത് നേത്ര ശസ്ത്രക്രിയ കഴിഞ്ഞശേഷം മാത്രമേ മദനിയെ ജയിലിലേക്ക് മാറ്റാവൂയെന്നും കോടതി വ്യക്തമാക്കി. മദനിയെ ശനിയാഴ്ച മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി കര്‍ണാടക സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മഅദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നാലാഴ്ചത്തേയ്ക്ക് മാറ്റി.