മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ പ്രസിഡന്റ് സ്ഥാനത്തു നിന്ന് ലോറന്‍സിനെ ഒഴിവാക്കി
തിങ്കള്‍, 13 മെയ് 2013 (20:26 IST)
PRO
PRO
സിഐടിയുവിന്റെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ പ്രസിഡന്റ് സ്ഥാനത്തു നിന്നും സിപിഎം മുതിര്‍ന്ന നേതാവും സംസ്ഥാനസമിതി അംഗവുമായ എംഎം ലോറന്‍സിനെ ഒഴിവാക്കി. പ്രായാധിക്യം മൂലമാണ് ലോറന്‍സിനെ ഒഴിവാക്കിയതെന്നാണ് വിശദീകരണം. നേരത്തെ ലോറന്‍സിനെ പാര്‍ട്ടി പരസ്യമായി ശാസിച്ചിരുന്നു. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്നവിധം ഒരു പത്രത്തില്‍ അഭിമുഖം നല്‍കിയതിനായിരുന്നു നടപടി.
മത്സ്യത്തൊഴിലാളി ഫെഡറേഷനില്‍ അംഗത്വം കൂടുന്നില്ലെന്ന് കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.മത്സ്യത്തൊഴിലാളികളില്‍ നിന്ന് കേഡര്‍മാരെ സൃഷ്ടിക്കുവാന്‍ യൂണിയന് കഴിയുന്നില്ല. മറ്റു മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കള്‍, മത്സ്യത്തൊഴിലാളി സംഘടനയുടെ നേതാക്കളായി കടന്നുവരികയാണ്. അതുകൊണ്ട് തൊഴിലാളികളുടെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനോ പരിഹരിക്കാനോ അവര്‍ക്ക് കഴിയുന്നില്ലന്നായിരുന്നു വിമര്‍ശം.
സിപിഎം രാഷ്ട്രീയത്തില്‍ വിഎസ് അച്യുതാനന്ദന്‍ കഴിഞ്ഞാല്‍ മുതിര്‍ന്ന നേതാക്കന്മാരിലൊരാളാണ് എംഎം ലോറന്‍സ്. 1991ല്‍ സി.ഐ.ടി.യു.വിന്റെ അഖിലേന്ത്യാ സെക്രട്ടറിയായ എംഎംലോറന്‍സ് സിഐടിയു ജനറല്‍ സെക്രട്ടറിയായിതിന് ശേഷം പാര്‍ട്ടിയുടെ വിഭാഗീയതയില്‍ പിണറായിക്കൊപ്പം നിന്നു. അടുത്തകാലത്തായി കടുത്ത വിഎസ് വിമര്‍ശകനുമായിരുന്നു.