മണിയുടെ പ്രസ്താവന: അന്വേഷണവുമായി സഹകരിക്കുമെന്ന് യെച്ചൂരി

Webdunia
തിങ്കള്‍, 28 മെയ് 2012 (15:37 IST)
PRO
PRO
ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണി നടത്തിയ പരാമര്‍ശം തെറ്റാണെന്ന് പോളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി. മണിക്കെതിരായ അന്വേഷണവുമായി പാര്‍ട്ടി പൂര്‍ണമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മണിക്കെതിരെ അച്ചടക്ക നടപടി വേണമോയെന്നാകാര്യത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ തീരുമാനമെടുക്കും. കൊലപാതക രാഷ്‌ട്രീയം സി പി എമ്മിന്റെ നയമല്ലെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു

രാഷ്ട്രീയ പ്രതിയോഗികളെ കൈകാര്യം ചെയ്തും വകവരുത്തിയും ശീലമുണ്ടെന്ന വിവാദ പ്രസ്താവനയേത്തുടര്‍ന്നാണ് മണിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുത്തത്. തൊടുപുഴ പൊലീസ് ആണ് കേസ് എടുത്തത്. ഐ പി സി 302, 109, 119 എന്നീവകുപ്പുകളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.