മഞ്ചേരി സംഭവത്തിനു പിന്നില്‍ പിണറായി: ഉണ്ണിത്താന്‍
ബുധന്‍, 13 ജനുവരി 2010 (17:31 IST)
PRO
മഞ്ചേരി സംഭവത്തിനു പിന്നില്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ശംഖുമുഖത്ത് പിണറായി നടത്തിയ പ്രസംഗം ഇതാണ് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആവിഷ്‌കാര സ്വാതന്ത്യത്തിനു നേരെയുള്ള സി പി എമ്മിന്‍റെ കടന്നുകയറ്റമാണ് സക്കറിയയ്‌ക്കു നേരെയുണ്ടായതെന്നും ഉണ്ണിത്താന്‍ പറഞ്ഞു. പയ്യന്നൂര്‍ പോലെയുള്ള സ്ഥലത്ത് സി പി എമ്മിനെതിരെ സംസാരിക്കുമ്പോള്‍ പ്രാസംഗികര്‍ ശ്രദ്ധിക്കേണ്ടതാണ്. ക്രിസ്തുവിനെ വിശ്വസിക്കുന്നവരുടെ സ്ഥലത്തു ചെന്ന് ക്രിസ്തുവിനെതിരെ പറഞ്ഞാല്‍ എന്താകും സ്ഥിതി? പഴയ കമ്യൂണിസ്റ്റുകാര്‍ ലൈംഗിക അരാജകത്വം നടത്തിയിരുന്നു എന്ന് സക്കറിയ പ്രസംഗിച്ചതാണ് കുഴപ്പമായതെന്നും പിണറായി വിശദമാക്കിയിരുന്നു.
കുടുംബമായി ജീവിക്കുന്നവരെ അപമാനിക്കുന്നതിന്‍റെ വേദന സ്വന്തം കുടുംബത്തില്‍ ആര്‍ക്കെങ്കിലും വരുമ്പോഴെ പിണറായി വിജയനു മനസിലാകുകയുള്ളെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തിരുവനന്തപുരത്ത് പറഞ്ഞു.