മകരജ്യോതി വിവാദം നിരീശ്വരവാദികളുടെ ഗൂഢാലോചന: തന്ത്രി

ഞായര്‍, 23 ജനുവരി 2011 (15:43 IST)
PRO
PRD
മകരജ്യോതി വിവാദം നിരീശ്വരവാദികളുടെ ഗൂഢാലോചനയാണെന്ന് ശബരിമല തന്ത്രി കണ്ഠരര് മഹേശ്വരര് . ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കാന്‍ മകരജ്യോതി വിവാദത്തെ ചിലര്‍ ബോധപൂര്‍വം ഉപയോഗിക്കുകയാണെന്നും കണ്ഠരര് മഹേശ്വരര് പറഞ്ഞു.

ശബരിമലയില്‍ തെളിയുന്ന മകരജ്യോതി നക്ഷത്രമാണ്. മകരവിളക്ക് ആചാരപരമായ ദീപാരാധനയുമാണ്. മുമ്പ് ആദിവാസികളാണ് മകരവിളക്ക് തെളിയിച്ചിരുന്നത്. ഇപ്പോള്‍ ആരാണ് അതു ചെയ്യുന്നതെന്ന് അറിയല്ല. ഈ ദീപാരാധനയുമായി തന്ത്രി കുടുംബത്തിന് യാതൊരു ബന്ധവുമില്ലെന്നും കണ്ഠരര് മഹേശ്വരര് പറഞ്ഞു.

ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് മെച്ചപ്പെട്ട സൌകര്യങ്ങളും, സുരക്ഷയും ഒരുക്കുന്നതിന് പകരം ആചാരങ്ങളെയും ആ‍ത്മീയതെയും അപമാനിക്കാനാണ് ചിലരുടെ ശ്രമം. ഹൈന്ദവ വിശ്വാസത്തെ തകര്‍ക്കാന്‍ വേണ്ടി ശബരിമലയിലെ പുല്ലുമേട് ദുരത്തില്‍ 102 പേര്‍ മരിച്ച സംഭവത്തെ ചിലര്‍ ബോധപൂര്‍വം ഉപയോഗിക്കുകയാണെന്നും തന്ത്രി കുറ്റപ്പെടുത്തി.

വെബ്ദുനിയ വായിക്കുക