ഭൂദാനം: വി എസിന് എതിരെ മൊഴി

ബുധന്‍, 21 മാര്‍ച്ച് 2012 (16:10 IST)
PRO
PRO
സര്‍ക്കാര്‍ ഭൂമി അനധികൃതമായി ബന്ധുവിന്‌ പതിച്ചു നല്‍കിയ കേസില്‍ വി എസ്‌ അച്യുതാനന്ദനെതിരേ മുന്‍ ലാന്‍ഡ്‌ റവന്യൂ കമ്മിഷ്ണര്‍ കെ ആര്‍ മുരളീധരന്‍ മൊഴി നല്‍കി. വി എസ്‌ തന്നെ വീട്ടില്‍ വിളിച്ചുവരുത്തി അപേക്ഷയില്‍ എന്ത്‌ ചെയ്യാനാകുമെന്ന്‌ ആരഞ്ഞിരുന്നു എന്ന് അദ്ദേഹം മൊഴി നല്‍കി.

അപേക്ഷയില്‍ അനുകൂലതീരുമാനമെടുക്കാന്‍ പരിമിതിയുണ്ടെന്ന്‌ പറഞ്ഞപ്പോള്‍ വി എസിന്റെ പി എ സുരേഷ്‌ നിര്‍ബന്ധിച്ചതായും മുരളീധരന്‍ മൊഴി നല്‍കിയിട്ടുണ്ട്‌. മജിസ്ട്രേറ്റിന്‌ മുന്നിലും കേസ്‌ അന്വേഷിക്കുന്ന വിജിലന്‍സിന്‌ മുന്നിലുമാണ്‌ മുരളീധരന്‍ മൊഴി നല്‍കിയത്‌.

വിമുക്തഭടന്‍മാരുടെ പട്ടികയില്‍പ്പെടുത്തി ബന്ധുവിന്‌ കാസര്‍കോട് അനധികൃതമായി ഭൂമി പതിച്ചു നല്‍കിയെന്നാണ്‌ ആരോപണം. യു ഡി എഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് വി എസിനെതിരായ ആരോപണത്തില്‍ വിജിലന്‍സ്‌ അന്വേഷണം പ്രഖ്യാപിച്ചത്‌.

വെബ്ദുനിയ വായിക്കുക