ഭീതിയുണര്‍ത്തി ട്രെയിനില്‍ തീപിടിത്തം

തിങ്കള്‍, 3 ജനുവരി 2011 (12:09 IST)
കന്യാകുമാരിയില്‍ നിന്നും മുംബൈയിലേക്ക്‌ പോകുന്ന ജയന്തിജനത എക്‌സ്‌പ്രസില്‍ തീ പിടിച്ചതിനെത്തുടര്‍ന്ന്‌ യാത്രക്കാര്‍ പരിഭ്രാന്തരായി. എന്‍ജിനില്‍നിന്ന്‌ രണ്ടാമത്തെ ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ ഉണ്ടായ ഇലക്‌ട്രിക്‌ ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ തീപിടിക്കാന്‍ കാരണമെന്ന്‌ ലോക്കോ പൈലറ്റ് പറഞ്ഞു.

ഒറ്റപ്പാലം സ്റ്റേഷന്‌ സമീപം എത്തിയപ്പോഴാണ്‌ ബള്‍ബുകളിലും ഫാനുകളിലും തീ പടരുന്നത്‌ യാത്രക്കാര്‍ കണ്ടത്‌. ഒറ്റപ്പാലത്ത്‌ സ്റ്റോപ്പുള്ള ട്രെയിന്‍ ബ്രേക്കിട്ടപ്പോള്‍ തന്നെ യാത്രക്കാര്‍ ഇറങ്ങി ഓടികുകയായിരുന്നു.

ഷൊര്‍ണൂര്‍ ഫയര്‍ഫോഴ്‌സ്‌ എത്തിയെങ്കിലും അതിനു മുന്‍പ്‌ തീ അണഞ്ഞിരുന്നു. തീ പടര്‍ന്ന ബോഗി മാറ്റി ഒറ്റപ്പാലം സ്റ്റേഷനിലിട്ടു ബാക്കി ബോഗികളുമായി 5.45 ഓടുകൂടി ട്രെയിന്‍ യാത്ര തുടര്‍ന്നു.

വെബ്ദുനിയ വായിക്കുക