ഭാര്യാ വീട്ടില്‍ കവര്‍ച്ച നടത്തിയ ആള്‍ പിടിയിലായി

Webdunia
ബുധന്‍, 25 സെപ്‌റ്റംബര്‍ 2013 (19:16 IST)
PRO
PRO
ഭാര്യാ വീട്ടില്‍ കവര്‍ച്ച നടത്തിയ ആളും സുഹൃത്തുക്കളും പൊലീസ് പിടിയിലായി. തിരുവാങ്കുളം കൊമ്പനാക്കുടി സുബീഷ് (29) സുഹൃത്തുക്കളായ സൌട്ട്ഹ്ഹ് ചിറ്റൂര്‍ ചെമ്പന്‍ വീട്ടില്‍ അയ്യപ്പന്‍ (29), വൈറ്റില കൊച്ചുപ്അറമ്പില്‍ ഹാരിസ് (28) എന്നിവരാണു പിടിയിലായത്.

ബൈസണ്‍വാലി കുളങ്ങരയിലെ സിദ്ധാര്‍ഥന്റെ വീട്ടിലാണ്‌ പ്രതികള്‍ കവര്‍ച്ച ചെയ്തത്. കവര്‍ച്ച സമയത്ത് ഭാര്യാ സഹോദരനായ സിദ്ധാര്‍ത്ഥന്റെ ഭാര്യയെ ബന്ധനസ്ഥയാക്കിയ ശേഷം സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുക്കുകയും വീട്ടില്‍ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 30 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും മോഷ്ടിക്കുകയുണ്ടായി.

മോഷണ വിവരം അറിഞ്ഞെത്തിയ നാട്ടുകാരുടെ സഹായത്തോടെയാണു പൊലീസ് പ്രതികളെ പിടികൂടിയത്. അടിമാലികോടതിയില്‍ ഹാജരാക്കിയ പ്രതികളെ പതിനാലു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.