ഭാരതപ്പുഴയില്‍ നടക്കുന്നത് ആരും കാണുന്നില്ലേ?

Webdunia
വെള്ളി, 10 മെയ് 2013 (16:18 IST)
PRO
PRO
നദീസംരക്ഷണനിയമവും മണല്‍വാരല്‍ നിയന്ത്രണനിയമങ്ങളും ചട്ടംലംഘിച്ച്‌ ഭാരതപ്പുഴയില്‍നിന്ന്‌ ലോറികളിറക്കി മണലൂറ്റല്‍ തുടരുന്നു. പഴയന്നൂര്‍ പൊലീസ്‌ സ്റ്റേഷന്‍ പരിധിയില്‍പെടുന്ന കൊണ്ടാഴി പഞ്ചായത്തിലെ പ്ലാക്കില്‍ കടവിലാണ്‌ ലോറി പുഴയിലിറക്കി മണലൂറ്റ്‌ നടത്തുന്നത്‌.

2012- ല്‍ ജില്ലാകളക്ടര്‍ ലോറി പുഴയിലിറക്കി മണലെടുക്കാമെന്ന്‌ അനുമതി നല്‍കിയിരുന്നെങ്കിലും നാട്ടുകാരുടെ പരാതിയെതുടര്‍ന്ന്‌ പിന്നീട്‌ അനുമതി നിഷേധിക്കുകയായിരുന്നു.

എന്നാല്‍ ഇപ്പോഴും ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട്‌ മണലെടുപ്പ്‌ തുടരുകയാണ്‌. വിവരാവകാശ നിയമപ്രകാരം ഇതുസംബന്ധിച്ച്‌ രേഖകള്‍ ലഭിച്ചിട്ടും പഞ്ചായത്തധികൃതരും മറ്റും ഇത്‌ കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌.