ഭായി നസീറിനെ കൊച്ചിയില്‍ കൊണ്ടുവന്നു

തിങ്കള്‍, 30 ഡിസം‌ബര്‍ 2013 (17:48 IST)
PRO
PRO
മൈസൂറില്‍ പിടിയിലായ കുപ്രസിദ്ധ ഗുണ്ട ഭായി നസീറിനെ കൊച്ചിയിലെത്തിച്ചു. ഗൂണ്ടാ നിരോധന നിയമ പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റും. ഭായി നസീറിനെക്കൂടാതെ സഹായികളായ പ്രവീണ്‍, നിക്സന്‍, ജിമ്മി, പ്രജീഷ്, റംഷാദ്, ശ്രീമോന്‍ എന്നിവരും അറസ്റ്റിലായിട്ടുണ്ട്.

ഗുണ്ടാ നിയമപ്രകാരം നാല് മാസം മുമ്പേ നസീറിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
അതേസമയം ഭായി നസീറും സംഘവും കീഴടങ്ങിയതാണെന്നും റിപ്പോര്‍ട്ടുകളുമുണ്ട്.

കഴിഞ്ഞ ദിവസം എറണാകുളം അഡീഷണല്‍ സിജെഎം കോടതിവളപ്പില്‍ മരട് അനീഷിന്‍റെയും ഭായി നസീറിന്റെയും കൂട്ടാളികള്‍ ഏറ്റുമുട്ടിയിരുന്നു. ഇതേത്തുടര്‍ന്ന് ഭായി നസീറിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. 2007ല്‍ ഭായി നസീറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിന്റെ വിചാരണക്കിടയിലായിരുന്നു അക്രമം.

വെബ്ദുനിയ വായിക്കുക