ഭര്‍ത്താവിനെ കൊന്ന് വീടിന് സമീപം കുഴിച്ചുമൂടി; ഭാര്യ പിടിയില്‍

വെള്ളി, 10 മെയ് 2013 (17:38 IST)
PRO
PRO
ശല്യം സഹിക്കവയ്യാതായപ്പോള്‍ ഭാര്യ ഭര്‍ത്താവിനെ കൊന്നു കുഴിച്ചുമൂടി. കട്ടപ്പനയ്ക്കടുത്ത് ആനവിലാസം പുല്ലുമേട് ഭാഗത്ത് സുബീന്‍ ഭവനത്തില്‍ സുരേഷ് എന്ന 38 കാരനെ 28 കാരിയായ വേണിയാണ്‌ കൊന്നു കുഴിച്ചുമൂടിയത്.

മേസ്തിരി പണിക്കാരനായ സുരേഷിനെ ഒരു മാസത്തോളമായി കാണാതായതിനെ തുടര്‍ന്ന് പരിസരവാസികള്‍ പരാതിപ്പെട്ടു. തുടര്‍ന്ന് സിപിഎം ലോക്കല്‍ കമ്മറ്റി ഓഫീസില്‍ വേണിയെ വിളിപ്പിച്ച് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ്‌ കൊലപാതകം സംബന്ധിച്ച വിവരം വെളിപ്പെട്ടത്.

അമിതമായി മദ്യപിച്ചെത്തി തന്നെ നിരന്തരം മര്‍ദ്ദിക്കാറുണ്ടെന്നും ഒരു ദിവസം മദ്യപിച്ചെത്തി മര്‍ദ്ദിച്ചപ്പോള്‍ ഭര്‍ത്താവിനെ പിടിച്ചുതള്ളിയപ്പോള്‍ ഭര്‍ത്താവ് തലയടിച്ചു വീണു മരിക്കുകയായിരുന്നെന്നും വേണി പറഞ്ഞു. പിന്നീട് വീടിനു സമീപം തന്നെ കുഴിയെടുത്ത് മൃതദേഹം കുഴിച്ചിട്ടു. കുഴിക്കു മുകളില്‍ കല്ലുപെറുക്കി വച്ച് അതിനുമുകളില്‍ ആട്ടിന്‍ കൂടും നിര്‍മ്മിച്ചിരുന്നു. ഇവര്‍ക്ക് മൂന്നര വയസ്സുള്ള ഒരു ആണ്‍കുട്ടിയുമുണ്ട്.

പൊലീസ് എത്തി വേണിയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തുവരുന്നു. കൊലപാതകത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടെന്നു കരുതുന്നു എന്ന് സംശയമുണ്ട്.

വെബ്ദുനിയ വായിക്കുക