ബോധവത്കരണത്തിനെത്തിയ ആള്‍ ബാലികയെ പീഡിപ്പിച്ചു

Webdunia
ശനി, 1 ജൂണ്‍ 2013 (16:37 IST)
PRO
PRO
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയ്ക്കടുത്ത് വെണ്‍പകലില്‍ പതിനൊന്നു വയസ്സുള്ള ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ബോധവത്കരണത്തിനെത്തിയ ഉദ്യോഗസ്ഥനെതിരെയാണ്‌ പരാതി.

പീഡിപ്പിക്കാന്‍ ശ്രമിച്ച ആരോഗ്യ വകുപ്പിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായ ഉദ്യോഗസ്ഥന്‍ പ്രകാശിനെ പരാതിയെ തുടര്‍ന്ന് നാട്ടുകാരാണ്‌ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

നെയ്യാറ്റിന്‍കര പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയോടെ പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് പുറത്തിറക്കി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന് ബാലികയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുമുണ്ട്.